Short Vartha - Malayalam News

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ നക്‌സല്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ബുര്‍ക്കലങ്ക ജംഗിള്‍ ഏരിയയില്‍ റിസര്‍വ് ഗാര്‍ഡുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സല്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് സുക്മ SP കിരണ്‍ ചൗഹാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പോലീസിന് വിവരം ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപിച്ച് രണ്ട് ഗ്രാമീണരെ നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.