Short Vartha - Malayalam News

വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവം; എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ

ഫെബ്രുവരി 16ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വീല്‍ ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും ടെര്‍മിനലിലേക്ക് നടന്ന 80കാരന്‍ മരിച്ചത്. സംഭവത്തില്‍ എയര്‍ ഇന്ത്യ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് DGCA പിഴ ചുമത്തിയത്. പരിശോധനയില്‍ ഭിന്നശേഷിക്കാര്‍ക്കോ നടക്കാന്‍ പ്രയാസമുള്ളവര്‍ക്കോ നല്‍കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്ത്യ പാലിച്ചിട്ടില്ലെന്ന് DGCA വ്യക്തമാക്കി.