Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് അസം മുഖ്യമന്ത്രി

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ BJP നേതൃത്വത്തിലുള്ള NDA സഖ്യം 400 സീറ്റുകള്‍ കടക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രമാകും. കോണ്‍ഗ്രസ് വിവിധ പ്രാദേശിക പാര്‍ട്ടികളായി വേര്‍തിരിയപ്പെടും. ഈ തിരഞ്ഞെടുപ്പില്‍ NDA 400ലധികം സീറ്റുകളില്‍ വിജയത്തിലേക്ക് നീങ്ങുന്നതിനാല്‍ കോണ്‍ഗ്രസിന്റെ ദേശീയ പദവിയ്ക്ക് കോട്ടം തട്ടുമെന്നും അദ്ദേഹം പറഞ്ഞു.