Short Vartha - Malayalam News

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്കുളള KSU മാര്‍ച്ചില്‍ സംഘര്‍ഷം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് KSU നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടി കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും വലിച്ചെറിഞ്ഞു. സംഘര്‍ഷം കനത്തതോടെ ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച KSU പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.