Short Vartha - Malayalam News

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് KSU

സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് KSU നടത്തിയ മാര്‍ച്ചിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. KSU വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. കൂടാതെ സെക്രട്ടേറിയേറ്റിന് മുന്നില്‍ KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ജെബി മേത്തര്‍ MP എന്നിവരും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.