Short Vartha - Malayalam News

മാര്‍ച്ചിലേത് തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ്

മാര്‍ച്ച് 31ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേത് തന്റെ അവസാന വോട്ടായിരിക്കുമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞത്. 2003 മുതല്‍ ഉര്‍ദുഗാന്‍ തുര്‍ക്കിയില്‍ അധികാരത്തില്‍ ഉണ്ട്. നീണ്ട രാഷ്ട്രീയ ജീവിതത്തിന് അവസാനം കുറിക്കുകയാണെന്ന സൂചനയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.