Short Vartha - Malayalam News

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 9 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ലേന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ നടന്ന ഏറ്റുമുട്ടലിൽ 9 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് നക്സലൈറ്റുകൾ ഉപയോഗിച്ചിരുന്ന മെഷീൻ ഗണ്ണും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സമീപപ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.