Short Vartha - Malayalam News

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ പൂജാരി കാങ്കര്‍ വനമേഖലയിലാണ് സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പ്രദേശത്ത് തിരച്ചില്‍ തുടരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ആഴ്ച ആദ്യവും ബിജാപൂരില്‍ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 13 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.