Short Vartha - Malayalam News

തിരഞ്ഞെടുപ്പിന് മുന്നോടിയായി റെയ്ഡ്; അഞ്ച് കോടി രൂപയും ആഭരണങ്ങളും പിടിച്ചെടുത്ത് കര്‍ണാടക പോലീസ്

കര്‍ണാടകയിലെ കമ്പളി ബസാറിലെ ഹേമ ജ്വല്ലേഴ്സ് ഉടമയുടെ വീട്ടില്‍ ബെല്ലാരി പോലീസ് നടത്തിയ റെയ്ഡിലാണ് 5.60 കോടി രൂപ, 3 കിലോ സ്വര്‍ണം, 103 കിലോ വെള്ളി ആഭരണങ്ങള്‍, 68 വെള്ളി ബാറുകള്‍ എന്നിവ പിടിച്ചെടുത്തത്. സംഭവത്തില്‍ ജ്വല്ലറി ഉടമ നരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഹവാല ബന്ധം സംശയിക്കുന്നതിനാല്‍ കര്‍ണാടക പോലീസ് ആക്ടിലെ സെക്ഷന്‍ 98 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി കേസ് ആദായനികുതി വകുപ്പിന് കൈമാറുമെന്നും പോലീസ് അറിയിച്ചു.