Short Vartha - Malayalam News

രാജ്യം നക്‌സല്‍ മുക്തമാക്കും; സുരക്ഷാ സേനയെ അഭിനന്ദിച്ച് അമിത് ഷാ

വികസനത്തിന്റെയും സമാധാനത്തിന്റെയും യുവാക്കളുടെ ശോഭനമായ ഭാവിയുടെയും ശത്രുക്കളാണ് മാവോയിസ്റ്റുകളെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സര്‍ക്കാരിന്റെയും സുരക്ഷാ സേനയുടെയും കൃത്യമായ നയങ്ങളും ശ്രമങ്ങളും കാരണം അത് ഇന്ന് ഒരു ചെറിയ പ്രദേശത്ത് മാത്രമായി ഒതുങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ ഛത്തീസ്ഗഢും രാജ്യവും പൂര്‍ണമായും നക്‌സല്‍ മുക്തമാകും. ഛത്തീസ്ഗഢില്‍ 29 മാവോയിസ്റ്റുകളെ വധിച്ച ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ഷാ പറഞ്ഞു.