Short Vartha - Malayalam News

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും

രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന പ്രിയങ്ക ഗാന്ധി ഹെലികോപ്റ്റര്‍ വഴി ചാലക്കുടി മണ്ഡലത്തിലെ ചേരമാന്‍ പറമ്പ് മൈതാനത്തെത്തി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. അതിനു ശേഷം ഉച്ചക്ക് 2.30ന് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് തിരിക്കും.