Short Vartha - Malayalam News

ഇന്ത്യയില്‍ പണിമുടക്കി എക്‌സ്

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ എക്സ് സേവനം തടസ്സപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സിന്റെ വെബ് വേര്‍ഷനിലെ ഉപയോക്താക്കള്‍ക്കാണ് പ്രശ്‌നം നേരിട്ടത്. അക്കൗണ്ട് തുറക്കുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായാണ് ഉപയോക്താക്കള്‍ പറയുന്നത്. അതേസമയം മൊബൈല്‍ വേര്‍ഷനില്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.