Short Vartha - Malayalam News

പൊന്നാനി ബോട്ട് അപകടം; കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും

പൊന്നാനിയില്‍ മത്സ്യബന്ധനബോട്ട് കപ്പലിലിടിച്ച് രണ്ട് പേര്‍ മരണപ്പെട്ട സംഭവത്തില്‍ കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും. ഫോറന്‍സിക് സംഘവും ഇന്ന് കപ്പലില്‍ പരിശോധന നടത്തും. ഇന്നലെ പുലര്‍ച്ചെയാണ് പൊന്നാനിയില്‍ നിന്നും പുറപ്പെട്ട ഇസ്ലാഹ് എന്ന ബോട്ടില്‍ സാഗര്‍ യുവരാജ് എന്ന കപ്പല്‍ ഇടിച്ചത്. അപകടത്തില്‍ അബ്ദുല്‍സലാം, ഗഫൂര്‍ എന്നിവര്‍ മരണപ്പെടുകയും ബാക്കി നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.