Short Vartha - Malayalam News

താരസംഘടനയായ AMMAയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍

എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ സംഘടനയുടെ പ്രസിഡന്റാകുന്നത്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.