Short Vartha - Malayalam News

AKG സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം

AKG സെൻ്റർ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച സിംഗിൾ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. AKG സെന്റർ ആക്രമണക്കേസിലെ രണ്ടാം പ്രതിയാണ് സുഹൈൽ ഷാജഹാൻ. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഈ മാസം രണ്ടിനാണ് പോലീസ് പിടികൂടിയത്.