Short Vartha - Malayalam News

വയനാട് ദുരന്ത ഭൂമി സന്ദര്‍ശിച്ച് മോഹന്‍ലാല്‍

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസമേകാനായി ലെഫ്റ്റനന്റ് കേണല്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് അദ്ദേഹം ദു രിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷം മോഹന്‍ലാല്‍ മുണ്ടക്കൈയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.