Short Vartha - Malayalam News

രാഹുൽ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ കൊലക്കേസിലെ പ്രതിയാണെന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം. 2018ൽ ബെംഗളൂരുവിൽ വെച്ച് നടത്തിയ പരാമർശത്തിനെതിരെ BJP പ്രാദേശിക നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ്‌ ഫയൽ ചെയ്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കഴിഞ്ഞ തവണ കോടതി കേസ് പരിഗണിച്ചപ്പോൾ നേരിട്ട് ഹാജരായ രാഹുൽ ഗാന്ധി വാദിച്ചത്. ഇന്ന് പരാതിക്കാരുടെ വാദമാകും കോടതി കേൾക്കുക.