Short Vartha - Malayalam News

കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടി കന്യാകുമാരിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി തസ്മിദ് തംസമിന്റെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തുന്നതെന്ന് കഴക്കൂട്ടം എസ്‌ഐ ശരത്ത് പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കന്യാകുമാരിയിലെത്തിയതെന്നാണ് വിവരം. കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ പിതാവും മാതാവും അടങ്ങുന്ന അസം സ്വദേശികളായ കുടുംബം. ഇന്നലെ രാവിലെ ഒമ്പതിന് കുട്ടി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങി ട്രെയിന്‍ കയറി പോവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കയറി. എതിര്‍വശത്തുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരിയാണ് പോലീസിന് ഈ വിവരം കൈമാറിയത്.