Short Vartha - Malayalam News

കുട്ടിയെ കാണാതായിട്ട് 26 മണിക്കൂര്‍; ഇതുവരെ കണ്ടെത്താനായില്ല

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയായ തസ്മിദിനെ കണ്ടെത്താനായി വ്യാപക പരിശോധന. കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. കന്യാകുമാരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കുട്ടിയെ പുലര്‍ച്ചെ കണ്ടിരുന്നതായാണ് ഓട്ടോ ഡ്രൈവര്‍മാരുടെ മൊഴി. കന്യാകുമാരി ബീച്ചിലും ടൗണിലും ഉള്‍പ്പെടെ കേരള പോലീസും കന്യാകുമാരി പോലീസും തെരച്ചില്‍ നടത്തുകയാണ്. CCTV ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.