Short Vartha - Malayalam News

കാണാതായ പെണ്‍കുട്ടി നാഗര്‍കോവിലില്‍ എത്തിയെന്ന് കണ്ടെത്തല്‍

നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലെ CCTV ദൃശ്യങ്ങളിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ 3:03 ന് കുട്ടി നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയതായും കുപ്പിയില്‍ വെള്ളം എടുത്ത ശേഷം അതേ വണ്ടിയില്‍ തിരികെ കയറിയെന്നും CCTV ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുളളത്. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കുട്ടി പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.