Short Vartha - Malayalam News

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധം ചർച്ച ചെയ്യാൻ സർക്കാരുകൾ ചർച്ചാ സമ്മേളനം സംഘടിപ്പിക്കും: കെ.എൻ. ബാലഗോപാൽ

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുന്നതിനും ഭാവി പരിപാടികൾക്ക് രൂപം നൽകുന്നതിനുമായി കേരളം ചർച്ചാ സമ്മേളനം സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാന ധന വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12ന്‌ തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന സമ്മേളനത്തിൽ തമിഴ്‌നാട്‌, കർണാടക, തെലങ്കാന, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങൾ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിലുണ്ടായ അസമത്വം കാരണം ചില സംസ്ഥാനങ്ങൾ ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.