അറബിക്കടലിലെ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ചൈനയ്ക്ക് താക്കീത്

അറബിക്കടലിൽ നിന്ന് കൊളളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്ത്യ മോചിപ്പിച്ചത് അടുത്തിടെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി ചൈന വ്യാപാര ബന്ധം സ്ഥാപിച്ചത് ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തിയിരുന്നു. അറബിക്കടലിലെ ഇന്ത്യയുടെ നാവിക വിന്യാസം ചൈനയുടെ അധീശത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പര്യാപ്തമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.