മുല്ലപ്പൂവിന് വന്‍ വില വര്‍ധനവ്; കിലോഗ്രാമിന് 6000 രൂപയില്‍ എത്തി

ഒരു മുഴം മുല്ലപ്പൂവിന് കോട്ടയത്ത് 200 രൂപയാണ് ഞായറാഴ്ച കച്ചവടക്കാര്‍ ഈടാക്കിയത്. പൂ എത്തുന്ന കോയമ്പത്തൂർ, സത്യമംഗലം, മധുര, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളില്‍ കൊടും ശൈത്യത്തില്‍ വൻതോതിൽ മുല്ല മൊട്ടുകൾ കരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ജമന്തിപ്പൂ കിലോഗ്രാമിന് 350 രൂപയ്ക്കും ഒരു താമരപ്പൂ 40 രൂപയ്ക്കുമാണ് കച്ചവടം നടത്തുന്നത്.
Tags : Flowers