കേരളത്തിലെ റെയില്‍വേ വികസനത്തിനായി 2744 കോടി രൂപ അനുവദിച്ചു: അശ്വനി വൈഷ്ണവ്

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 92 മേല്‍പ്പാലങ്ങളും അണ്ടര്‍പാസുകളും നിര്‍മ്മിച്ചുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 35 സ്റ്റേഷനുകളെ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വന്ദേഭാരത് സ്ലീപ്പറും വന്ദേ മെട്രോയും വൈകില്ലെന്നും മന്ത്രി അറിയിച്ചു.