ചെറിയ വൈദ്യുത സ്‌കൂട്ടറുകള്‍ക്കും നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്
കുറഞ്ഞ ശക്തിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ഇത്തരം സ്‌കൂട്ടറുകള്‍ നിരന്തരം സിഗ്നലുകള്‍ ലംഘിക്കുന്നതായും അപകടങ്ങളുണ്ടാക്കുന്നതായും പോലീസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗതവകുപ്പിന് കത്തുനല്‍കി. 250 വാട്ടില്‍ താഴെ ശേഷിയുള്ള വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് കേന്ദ്ര മോട്ടോര്‍വാഹന നിയമമനുസരിച്ച് നമ്പര്‍ പ്ലേറ്റുകളോ ഓടിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റോ ലൈസന്‍സോ ആവശ്യമില്ല.
തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വീസുകള്‍ കൂടി
ഏപ്രില്‍ ഒന്നാം തീയ്യതി മുതല്‍ വിസ്താര എയര്‍ലൈന്‍സാണ് രണ്ട് പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നത്. ഈ റൂട്ടില്‍ നിലവില്‍ ദിവസേന 8 സര്‍വീസുകളാണ് ഉള്ളത്. വിസ്താര കൂടി വരുന്നതോടെ പ്രതിദിന സര്‍വീസുകളുടെ എണ്ണം 10 ആകും. ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബെംഗളൂരുവില്‍ എത്തി തിരിച്ച് വരുന്ന തരത്തിലും രണ്ടാം വിമാനം ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തി തിരിച്ച് പോകുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
വരള്‍ച്ചയില്‍ വലഞ്ഞ് ബെംഗളൂരു; ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനുകളിലേക്ക്
ബെംഗളൂരു നഗരത്തില്‍ ഏതാണ്ട് 3,000ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ എല്ലാ താലൂക്കുകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജലക്ഷാമത്തെ തുടര്‍ന്ന് നഗരത്തിലെ സ്‌കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും അടച്ചു തുടങ്ങി. ടാങ്കര്‍ ലോറി വഴിയുള്ള ജല വിതരണമടക്കം വലിയ പ്രതിസന്ധിയിലാണ്. കുടിവെള്ളത്തിന് ഇരട്ടിയിലേറെ വില ഈടാക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.