വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കുമെന്ന് കാനഡ

കാനഡയിലേക്കെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്നാണ് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ അറിയിച്ചിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം അധികരിച്ചതുമൂലം രാജ്യത്തെ ഭവന സൗകര്യങ്ങള്‍ക്ക് വര്‍ദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.