ഫ്രാന്‍സ് തിരഞ്ഞെടുപ്പ്: ഇടതുസഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം
ഫ്രാന്‍സിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടാണ്(NPF) ആണ് മുന്നിട്ട് നില്‍ക്കുന്നത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മിതവാദി സഖ്യം രണ്ടാം സ്ഥാനത്താണുള്ളത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്ന തീവ്രവലതുപക്ഷമായ നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇടതു സഖ്യം മിതവാദി സഖ്യവുമായി പചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത.
സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്
സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ജൂലൈ നാലിന് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 4 മുതൽ 11 വരെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. ജൂലൈ 31നാണ് വോട്ടെണ്ണൽ.
സ്‌കൂള്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം; അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി
സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. തീരുമാനം നടപ്പാക്കുന്നതിന് സ്‌കൂളിന് എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നല്‍കണമെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പട്ടാന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാന അധ്യാപിക നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഇലോണ്‍ മസ്‌ക്കിന്റെ പ്രസ്താവന ചര്‍ച്ചയായതോടെയാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. സാങ്കേതിക വിദഗ്ധര്‍ പോലും EVMല്‍ ക്രമക്കേട് സാധ്യമെന്ന് പറയുകയാണെന്നും എന്തിനാണ് EVM അടിച്ചേല്‍പ്പിക്കുന്നതെന്നും അഖിലേഷ് യാദവ് ചോദിച്ചു. അതേസമയം ബാലറ്റ് പേപ്പറിനെക്കാള്‍ സുരക്ഷിതത്വവും വിശ്വാസ്യതയും EVMനുണ്ടെന്നാണ് മുന്‍ IT സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍
ആലപ്പുഴ പുല്ലുകുളങ്ങരയില്‍ പോളിംങ് ബൂത്തില്‍ വച്ച് കാപ്പ ചുമത്തിയ കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്. കേസില്‍ ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശികളായ കൃഷ്ണ രാജ്, ഗോകുല്‍, സുധിന്‍ ബാബു, അഖില്‍, അനന്തു എന്നിവര്‍ അറസ്റ്റിലായി. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ചൈനയുടെ AI നിര്‍മിത ഉള്ളടക്കത്തിനെതിരെ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ AI നിര്‍മിത ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഇടപെടാനും സ്വാധീനം ചെലുത്താനും ചൈന ഒരുങ്ങുന്നതായാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തായ്‌വാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ AI ഉപയോഗിച്ചുകൊണ്ട് ചൈന ട്രയല്‍ റണ്‍ നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയുള്ള സൈബര്‍ ഗ്രൂപ്പുകള്‍ 2024ല്‍ നടക്കാനിരിക്കുന്ന നിരവധി രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെയ്ക്കാനൊരുങ്ങുകയാണ് എന്നാണ് മൈക്രോസോഫ്റ്റിന്റെ ത്രെട്ട് ഇന്റലിജന്‍സ് ടീം പറയുന്നത്.
AI ഉപയോഗിച്ച് ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്താന്‍ ചൈന പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
AIയുടെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലെയും അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും തിരഞ്ഞെടുപ്പുകള്‍ തടസപ്പെടുത്താന്‍ ചൈന പദ്ധതിയിടുന്നതായി മൈക്രോസോഫ്റ്റ്. ചൈനയുടെ പിന്തുണയുള്ള സൈബര്‍ ഗ്രൂപ്പുകള്‍ 2024ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണു മൈക്രോസോഫ്റ്റിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Read More
തുര്‍ക്കിയില്‍ ഉര്‍ദുഗാന് തിരിച്ചടി; പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രധാന നഗരങ്ങളില്‍ വിജയം അവകാശപ്പെട്ട് പ്രതിപക്ഷം
ഇസ്താംബൂളിലും തലസ്ഥാനമായ അങ്കാറയിലും വന്‍ വിജയം നേടിയതായി പ്രതിപക്ഷമായ CHP അവകാശപ്പെട്ടു. ഇസ്താംബൂളില്‍ ഞായറാഴ്ച 95 ശതമാനം ബാലറ്റ് പെട്ടികളും തുറന്നപ്പോള്‍ പ്രസിഡന്റ് ഉര്‍ദുഗാന്റെ AKPയെ ദശലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാക്കിയതായി CHP നേതാവായ മേയര്‍ ഇക്രെം ഇമാമോഗ്ലു അവകാശപ്പെട്ടു. തുര്‍ക്കിയിലെ വലിയ മൂന്നാമത്തെ നഗരമായ ഇസ്മീറില്‍ 81 പ്രവിശ്യകളില്‍ 36ലും CHPയ്ക്ക് വ്യക്തമായ മുന്നേറ്റമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
JNU വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഇന്ന്
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ (JNUSU) തിരഞ്ഞെടുപ്പ് നടക്കുന്നത്. ക്യാമ്പസിലെ പരസ്യ പ്രചാരണം ബുധനാഴ്ച്ച അവസാനിച്ചിരുന്നു. മാര്‍ച്ച് 16ന് പുറത്തിറക്കിയ പട്ടിക പ്രകാരം 7,751 രജിസ്‌ട്രേഡ് വോട്ടര്‍മാരാണ് തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുക. മാര്‍ച്ച് 24ന് വോട്ടെണ്ണലും അന്നുതന്നെ ഫല പ്രഖ്യാപനവും ഉണ്ടാകും.
JNU വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 22ന്
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ (JNUSU) തിരഞ്ഞെടുപ്പ് മാര്‍ച്ച് 22ന് നടക്കും. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2019 സെപ്റ്റംബറിലായിരുന്നു അവസാനമായി JNUSU തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച മുതല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. മാര്‍ച്ച് 24ന് വോട്ടെണ്ണലും അന്നുതന്നെ ഫല പ്രഖ്യാപനവും ഉണ്ടാകും.