ഹിമാലയന്‍ മലനിരകളിലെ മഞ്ഞുരുകലിന്റെ തീവ്രത കൂടുന്നുവെന്ന് ISRO

ISRO ഉപഗ്രഹചിത്രങ്ങളുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഹിമാനികളുരുകി രൂപപ്പെടുന്ന തടാകങ്ങളുടെ വലിപ്പം വര്‍ധിക്കുന്നതായി കണ്ടെത്തിയത്. 1984 മുതല്‍ 2023 വരെയുള്ള ഉപഗ്രഹചിത്രങ്ങളിലൂടെ ഹിമതടാകങ്ങളില്‍ 27 ശതമാനത്തിലധികം മാറ്റങ്ങള്‍ വന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിമാലയന്‍ നദികളുടെ പ്രധാന ജലസ്രോതസ്സാണ് ഹിമാനികള്‍. എന്നാല്‍ മഞ്ഞുരുകി കൂടുതല്‍ ജലം തടാകങ്ങളിലേക്ക് എത്തുന്നത് തടാകങ്ങള്‍ തകര്‍ന്ന് പ്രളയമുണ്ടാകാന്‍ കാരണമാകും.

ട്രക്കിംഗ് സീസണ്‍ തുടങ്ങുന്നു: എവറസ്റ്റില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങി നേപ്പാള്‍

ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവറുമായി സഹകരിച്ചാണ് നേപ്പാള്‍ സൈന്യം എവറസ്റ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. പര്‍വതാരോഹകര്‍ ഉപേക്ഷിക്കുന്ന സിലിണ്ടറുകള്‍, പ്ലാസ്റ്റിക്ക് ബാഗുകള്‍, കാനുകള്‍ തുടങ്ങിയവയാണ് പ്രധാനമായും എവറസ്റ്റില്‍ മാലിന്യമായി കാണപ്പെടുന്നത്. 70 വര്‍ഷം മുന്‍പ് 1953 മേയ് 29 നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ എവറസ്റ്റിനെ മനുഷ്യന്‍ ആദ്യമായി കീഴടക്കുന്നത്.Read More