യെമന്‍ തുറമുഖത്ത് ഇസ്രായേല്‍ വ്യോമാക്രണം; മൂന്ന് മരണം

യെമനിലെ ഹുദൈദ തുറമുഖത്തോട് ചേര്‍ന്ന എണ്ണ സംഭരണ, വൈദ്യുത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. 87 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായും ഹൂതികള്‍ അറിയിച്ചു. നിരന്തരം തുടരുന്ന പ്രകോപനത്തിന് മറുപടിയാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

യെമന്‍ തീരത്ത് US കപ്പല്‍ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് US സഖ്യസേന

USന്റെ ഷിപ്പിംഗ് കപ്പലായ MV യോര്‍ക്ക്ടൗണിനെ ലക്ഷ്യം വെച്ചായിരുന്നു ഹൂതി വിമതരുടെ മിസൈലാക്രമണം. ഹൂതി വിമതര്‍ വിക്ഷേപിച്ച നാല് ഡ്രോണുകളും മിസൈലും USന്റെ നേതൃത്വത്തിലുള്ള സഖ്യസേന വെടിവച്ചിട്ടു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് US സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഏദന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിനു നേരെ ഹൂതികളുടെ ആക്രമണത്തില്‍ 3 പേർ കൊല്ലപ്പെട്ടു

ബാർബഡോസ് പതാക വഹിക്കുന്ന ലൈബീരിയൻ ഉടമസ്ഥതയിലുള്ള M/V ട്രൂ കോൺഫിഡൻസ് കപ്പലിനു നേരെയാണ് യെമനിലെ ഹൂതി വിമതർ മിസൈല്‍ ആക്രമണം നടത്തിയത്. ഹൂതികൾ തുടര്‍ച്ചയായി നടത്തുന്ന ആക്രമണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. പരിക്കേറ്റ നാലു പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ചെങ്കടലില്‍ രണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതികളുടെ ആക്രമണം

അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് നേരെ സൈനിക ആക്രമണം നടത്തിയതായി ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹിയ സരിയ ആണ് അറിയിച്ചത്. യുദ്ധക്കപ്പലുകള്‍ക്ക് നേരെ നിരവധി മിസൈലുകളും ഡ്രോണുകളും തൊടുത്തതായി യഹിയ സരിയ അവകാശപ്പെട്ടു. അതേസമയം ആക്രമണത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

യെമനിലെ ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി US

തുറമുഖ നഗരമായ ഹുദൈദയുടെ വടക്കു പടിഞ്ഞാറുള്ള അല്‍ സലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിലാണ് വ്യോമാക്രണമുണ്ടായത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള റാസ് ഇസയിലെ സൈനിക കടല്‍ത്താവളത്തിലും സ്‌ഫോടനമുണ്ടായി. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് ജോലിക്കാര്‍ കപ്പൽ ഉപേക്ഷിച്ച് പോയി

ബെലീസ് രാജ്യത്തിന്‍റെ പതാകയുളള റൂബിമര്‍ എന്ന വാണിജ്യ കപ്പലാണ് ജീവനക്കാർ ഉപേക്ഷിച്ചത്. ഹൂതികളുടെ ആക്രമണം തുടങ്ങിയ ശേഷം ഇത്തരത്തില്‍ കപ്പല്‍ ഉപേക്ഷിക്കുന്ന ആദ്യ സംഭവമാണിത്. ഞായറാഴ്ച വൈകിട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികള്‍ കപ്പലിന് നേരെ പ്രയോഗിച്ചത്. ഇസ്രായേൽ, US, UK എന്നിവയുമായി ബന്ധമുള്ള കപ്പലുകളെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് ഹൂതികള്‍ പറയുന്നത്.

ചെങ്കടലില്‍ ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലുള്‍പ്പടെ 2 കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം

യെമന്‍ തുറമുഖമായ ഹൊഡെയ്ഡയുടെ പടിഞ്ഞാറ് ചെങ്കടലിന്റെ തെക്ക് ഭാഗത്താണ് ആദ്യത്തെ ആക്രമണം നടന്നത്. യെമനിലെ തെക്കന്‍ തുറമുഖ നഗരമായ ഏഡനിലാണ് രണ്ടാമത്തെ കപ്പല്‍ ആക്രമണത്തിനിരയായത്. പാലസ്തീന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ നവംബര്‍ മുതലാണ് ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം ആരംഭിച്ചത്.

യെമനിലെ ഹൂതികൾക്കെതിരെ കൂടുതൽ ആക്രമണവുമായി അമേരിക്ക

ചെങ്കടലിൽ കപ്പലുകൾക്കെതിരെ വിക്ഷേപിക്കാൻ തയ്യാറായ ക്രൂയിസ് മിസൈലുകള്‍ US സേന തകർത്തു. സൈനിക, വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതികള്‍ ചെങ്കടലിൽ തുടർച്ചയായ ആക്രമണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് US നടപടി. സൂയസ് കനാലിൽ നിന്നുള്ള വരുമാനം ജനുവരിയിൽ പകുതിയോളം ഇടിഞ്ഞതായി ഈജിപ്ത് വ്യക്തമാക്കി.

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്കയും UKയും

13 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇരുരാജ്യങ്ങളുടെയും നടപടി. ആയുധ കേന്ദ്രവും കമാന്‍ഡ് സെന്ററും ഉള്‍പ്പടെ 36 കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു സംയുക്ത ആക്രമണം നടത്തിയത്. അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരയുണ്ടായ ആക്രമണത്തിന് മറുപടിയായി തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്നത്.

ഹൂതി വിമതരുടെ മിസൈല്‍ തകർത്ത് അമേരിക്ക

അമേരിക്കയുടെ വ്യോമസേന വിമാനങ്ങള്‍ക്ക് നേരെ ഭീഷണി ഉയർത്തിയിരുന്ന ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരുടെ മിസൈല്‍ തകർത്ത വിവരം US സെൻട്രല്‍ കമാൻഡാണ് പുറത്ത് വിട്ടത്. മിസൈല്‍ ഭീഷണി നേരിട്ടിരുന്ന വിമാനത്തെപ്പറ്റിയോ ആക്രമണം നടന്ന സ്ഥലത്തെപ്പറ്റിയോ അമേരിക്ക വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ നവംബറിലാണ് ചെങ്കടലിലൂടെ കടന്നു പോകുന്ന ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതർ ആക്രമണം ആരംഭിച്ചത്.