ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ് OTTയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 23 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ഹാഷിര്‍ എന്നിവരെക്കൂടാതെ ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
‘നുണക്കുഴി’ സെപ്റ്റംബര്‍ 13ന് OTTയിലെത്തും
ബേസില്‍ ജോസഫിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിയുടെ OTT റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13ന് സീ 5ലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 15 നായിരുന്നു കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം തീയേറ്ററുകളിലെത്തിയത്. നിഖില വിമല്‍, ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തലവൻ OTT റിലീസ് തീയതി പ്രഖ്യാപിച്ചു
ആസിഫ് അലി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമായ തലവന്റെ OTT റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 10 മുതൽ സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. മെയ് 24ന് തിയേറ്ററുകളിൽ എത്തിയ ക്രൈം ത്രില്ലർ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.
തലവൻ OTT യിലെത്തുന്നു
ജിസ് ജോയ് സംവിധാനം നിർവഹിച്ച് ആസിഫ് അലി - ബിജു മേനോൻ എന്നിവർ ഒന്നിച്ച ക്രൈം ത്രില്ലർ ചിത്രമായ തലവൻ OTT യിലെത്തുന്നു. ചിത്രം സെപ്റ്റംബർ 12ന് സോണി ലിവിലൂടെ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മെയ് 24ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആനന്ദ് തേവർക്കാട്ട് , ശരത് പെരുമ്പാവൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ, ശങ്കര്‍ രാമകൃഷ്‍ണൻ, ജാഫര്‍ ഇടുക്കി, ദിലീഷ് പോത്തൻ, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
മമ്മൂട്ടി ചിത്രം ടര്‍ബോ ഓഗസ്റ്റ് 9ന് OTT യിലെത്തും
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് മെയ് 23ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ടർബോ. ചിത്രം ഓഗസ്റ്റ് 9ന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 70 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്.
ആടുജീവിതം ജൂലൈ 19ന് OTTയിലെത്തും
പൃഥ്വിരാജ്-ബ്ലെസി ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രമെത്തും. ആഗോളതലത്തില്‍ 150 കോടിയിലധികമാണ് ചിത്രം സ്വന്തമാക്കിയത്.
‘മലയാളി ഫ്രം ഇന്ത്യ’ OTT യിൽ എത്തി
നിവിൻ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിക്ക് പുറമേ ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം മെയ് മാസം തന്നെ തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളായ ടർബോയും തലവനും വൈകാതെ സോണി ലിവിൽ എത്തും. Read More
മമ്മൂട്ടി ചിത്രം ടര്‍ബോ OTTയിലേക്ക്
വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ടര്‍ബോ ജൂലൈ 12ന് OTTയില്‍ സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സോണി ലിവിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. മെയ് 23ന് തിയേറ്ററുകളിലെത്തിയ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ.
‘മലയാളി ഫ്രം ഇന്ത്യ’ ജൂലൈ 5ന് OTT യിലെത്തും
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ' OTT യിലേക്ക്. ജൂലൈ 5 മുതൽ ചിത്രം സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെയ് ഒന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ നിവിൻ പോളിക്ക് പുറമേ ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സലീം കുമാർ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
‘ഗുരുവായൂരമ്പല നടയില്‍’ ജൂണ്‍ 27 ന് OTTയിലെത്തും
പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തിയ 'ഗുരുവായൂരമ്പലനടയില്‍' OTTയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂണ്‍ 27 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജയ ജയ ജയഹേയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. മെയ് 16ന് തീയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 90 കോടിയോളം രൂപ കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.