35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുമായി ഇന്ത്യന്‍ നവികസേന മുംബൈയിലെത്തി

കടല്‍ക്കൊള്ളക്കാരെയും വഹിച്ചുളള ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ INS കൊല്‍ക്കത്ത ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. തുടര്‍ന്ന് ഇവരെ മുംബൈ പോലീസിന് കൈമാറി. മാരിടൈം ആന്റി പൈറസി ആക്റ്റ് 2022 അനുസരിച്ച് കൂടുതല്‍ നിയമ നടപടികള്‍ക്കായാണ് കടല്‍ക്കൊള്ളക്കാരെ പോലീസിന് കൈമാറിയതെന്ന് നാവികസേന അറിയിച്ചു.

35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നാവികസേന ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യും

മാരിടൈം ആന്റി പൈറസി നിയമപ്രകരമാകും കഴിഞ്ഞ ദിവസം പിടികൂടിയ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ വിചാരണ ചെയ്യുക. ഓപ്പറേഷനിടെ കൊള്ളക്കാര്‍ നാവികസേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതിനാല്‍ ഇവരെ വിട്ടയച്ചാല്‍ വീണ്ടും സംഘം ചേര്‍ന്ന് കപ്പലുകള്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബറില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ മാള്‍ട്ടീസ് ചരക്കു കപ്പലായ 'MV റൂവന്‍' ആണ് കഴിഞ്ഞ ദിവസം നാവികസേന വീണ്ടെടുത്തത്.