വിജയക്കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

മോഹൻ ബഗാൻ സൂപ്പർ ജയന്റസിനെ രാത്രി എട്ടുമണിക്ക് അവരുടെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തില്‍ ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്താം. ബഗാനെതിരെ ഇതുവരെ ഒരു മത്സരവും ജയിച്ചിട്ടില്ലെന്ന കണക്ക് തീര്‍ക്കാന്‍ കൂടിയാകും മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങുക.
Tags : Football