മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ നാളെ തിയേറ്ററുകളിലെത്തും

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ട് ചിത്രം മലൈക്കോട്ടൈ വാലിബന്‍ വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളിലേക്കെത്തുന്നത്. സൊണാലി കുല്‍ക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നദി, മണിക്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രം രണ്ടര കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.