മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു; ‘അമ്മ’യില്‍ കൂട്ടരാജി
താരസംഘടനയായ അമ്മയില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. തീരുമാനം ഓണ്‍ലൈന്‍ യോഗത്തില്‍. സംഘടന രാജി മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
വയനാട് ദുരന്ത ഭൂമി സന്ദര്‍ശിച്ച് മോഹന്‍ലാല്‍
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസമേകാനായി ലെഫ്റ്റനന്റ് കേണല്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് അദ്ദേഹം ദു രിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷം മോഹന്‍ലാല്‍ മുണ്ടക്കൈയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
‘ദേവദൂതന്‍’ നാളെ തിയേറ്ററുകളിലെത്തും
മോഹന്‍ലാല്‍ ചിത്രം 'ദേവദൂതന്‍' നാളെ (ജൂലൈ 26) തിയേറ്ററുകളില്‍ റീ-റീലീസ് ചെയ്യും. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശാല്‍ കൃഷ്ണമൂര്‍ത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. പ്രണയവും സംഗീതവും ഇഴചേര്‍ന്ന മിസ്ട്രി ഹൊറര്‍ ചിത്രമാണ് ദേവദൂതന്‍. 2000ല്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 4K ദൃശ്യ മികവിലും, ഡോള്‍ബി അറ്റ്മോസ് ശബ്ദത്തിലുമാണ് പുനരവതരിപ്പിക്കുന്നത്.
താരസംഘടനയായ AMMAയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍
എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ സംഘടനയുടെ പ്രസിഡന്റാകുന്നത്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മലൈക്കോട്ടൈ വാലിബന്‍ ഫെബ്രുവരി 23 മുതല്‍ OTTയില്‍
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ജനുവരി 25നായിരുന്നു ചിത്രം തീയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ OTTയിലേക്ക്
ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം മലൈക്കോട്ടൈ വാലിബന്‍ മാര്‍ച്ച് ആദ്യവാരം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലെത്തുമെന്ന് ഒടിടി പ്ലേ. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 29.65 കോടിയുടെ കളക്ഷന്‍ നേടിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ നാളെ തിയേറ്ററുകളിലെത്തും
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ട് ചിത്രം മലൈക്കോട്ടൈ വാലിബന്‍ വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളിലേക്കെത്തുന്നത്. സൊണാലി കുല്‍ക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നദി, മണിക്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.Read More