യോഗ്യതയില്ലാത്ത പൈലറ്റുമാര്‍; എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ
മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ കൊണ്ട് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി DGCA. വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍, ട്രെയിനിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് യഥാക്രമം ആറ്, മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് DGCA വ്യക്തമാക്കി. ജൂലൈ 10ന് എയര്‍ലൈന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാട്ടിലെത്തിക്കാന്‍ മറ്റൊരു സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ
നവാര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന ബോയിങ് 777 യാത്രാ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയോട് വിശദീകരണം തേടി. ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് അസൗകര്യം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് DGCA വിശദീകരണം ചോദിച്ചത്. എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.
ഒരേ റണ്‍വേയില്‍ ഒരേ സമയം രണ്ടുവിമാനങ്ങള്‍: മുംബൈ വിമാനത്താവളത്തിൽ ഒഴിവായത് വൻ അപകടം
തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അതെ റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ DGCA അന്വേഷണം ആരംഭിച്ചു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്.
വിമാനം 24 മണിക്കൂറിലധികം വൈകി; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്
ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനമാണ് 24 മണിക്കൂറായിട്ടും പുറപ്പെടാതിരുന്നത്. ഇതോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എട്ട് മണിക്കൂറോളം നേരം വിമാനത്തിലിരുത്തിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. AC പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പല യാത്രക്കാരും കുഴഞ്ഞുവീഴുന്ന സാഹചര്യവും ഉണ്ടായി. വ്യോമയാന മന്ത്രാലയത്തിന് വിമാനക്കമ്പനി മറുപടി നല്‍കും.
എയര്‍ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം
യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച് DGCA റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒപ്പം DGCA മാനദണ്ഡങ്ങളനുസരിച്ച് യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാനും എയര്‍ലൈനിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എയര്‍ലൈനിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി 200 ഓളം ജീവനക്കാര്‍ അപ്രതീക്ഷിതമായി അവധി എടുത്തതിന് പിന്നാലെയാണ് 90 ഓളം വിമാനങ്ങള്‍ റദ്ദാക്കിയതെന്നായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം.
മലയാളിയുടെ നേതൃത്വത്തിലുള്ള വിമാന കമ്പനിക്ക് AOC അനുമതി
തൃശൂർ സ്വദേശിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന വിമാന കമ്പനിയായ ഫ്ലൈ 91ന് സർവീസ് നടത്തുന്നതിന് DGCA എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റ് (AOC) അനുവദിച്ചു. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻസാകും ഫ്ലൈ 91. കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതിക്ക് കീഴിൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ഫ്ലൈ 91 ലക്ഷ്യമിടുന്നത്.
വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവം; എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ
ഫെബ്രുവരി 16ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വീല്‍ ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും ടെര്‍മിനലിലേക്ക് നടന്ന 80കാരന്‍ മരിച്ചത്. സംഭവത്തില്‍ എയര്‍ ഇന്ത്യ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് DGCA പിഴ ചുമത്തിയത്. പരിശോധനയില്‍ ഭിന്നശേഷിക്കാര്‍ക്കോ നടക്കാന്‍ പ്രയാസമുള്ളവര്‍ക്കോ നല്‍കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്ത്യ പാലിച്ചിട്ടില്ലെന്ന് DGCA വ്യക്തമാക്കി.