തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിലെത്തിയ മലയാളികളെ തിരിച്ചെത്തിക്കണം: കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി കത്തയച്ചു

തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിലെത്തിയ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ - യുക്രൈൻ യുദ്ധത്തിൽ അതിർത്തിയിൽ കൊല്ലപ്പെട്ട മലയാളിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. നിരവധി കേരളീയർ സൈനിക ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുകയാണെന്നും കത്തിൽ വിശദമാക്കി. അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളിലൂടെയും വ്യക്തികളിലൂടെയുമാണ് ഇവർ റഷ്യയിൽ എത്തിയതെന്നും ഇത്തരത്തിൽ എത്രപേർ റഷ്യയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. ബംഗ്ലാദേശിലെ കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ബംഗ്ലാദേശിലെ സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടു വരികയാണെന്നും ജയ്ശങ്കര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയും കെ. സി. വേണുഗോപാലും പിന്തുണ അറിയിച്ചു. അതേസമയം ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.Read More

മത്സ്യത്തൊഴിലാളികളുടെ മോചനം; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് എം.കെ. സ്റ്റാലിന്‍

ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനുളള നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. 13 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുകയും മൂന്ന് ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് എം.കെ. സ്റ്റാലിന്റെ കത്ത്. നിലവില്‍ 173 മത്സ്യബന്ധന ബോട്ടുകളും 80 മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കന്‍ അധികൃതര്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും ഇത് അവരുടെ ഉപജീവനത്തെയും കുടുംബങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് എം.കെ. സ്റ്റാലിൻ കത്തയച്ചു

മത്സ്യബന്ധനത്തിനിടെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ചു എന്ന കാരണത്താലാണ് ശ്രീലങ്കൻ നാവിക സേന തമിഴ്നാട് സ്വദേശികളായ 37 പേരെ മത്സ്യബന്ധനത്തിനിടെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ മോചനത്തിനായി നയതന്ത്രപരമായി ഇടപെടണമെന്ന് എം.കെ. സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു.

വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ് എസ്. ജയശങ്കര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള മൂന്നാം NDA സര്‍ക്കാരില്‍ എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു. ഏത് രാജ്യത്തും, പ്രത്യേകിച്ച് ജനാധിപത്യത്തില്‍ ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെടുന്നത് വളരെ വലിയ കാര്യമാണ്. ചൈനയും പാകിസ്ഥാനുമായുളള അതിര്‍ത്തി, ഭീകരവാദ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികൾക്ക് വിസ നൽകുന്നു: കാനഡയെ വിമർശിച്ച് എസ്. ജയശങ്കർ

ഇന്ത്യൻ ഗവൺമെൻ്റിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡയിലെ ഗവൺമെൻ്റ് രാഷ്ട്രീയ ആവശ്യങ്ങൾക്കായി കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള ഇന്ത്യയിൽ നിന്നുള്ളവരെ സ്വാഗതം ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ പേരിൽ തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും അക്രമത്തിൻ്റെയും വക്താക്കൾക്ക് ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഇടം നൽകുകയാണെന്ന് ജയശങ്കർ വിമർശിച്ചു. 'വൈ ഭാരത് മാറ്റേഴ്‌സ് ' എന്ന തന്റെ പുസ്തകത്തെക്കുറിച്ചുള്ള സംവാദത്തിലാണ് ജയശങ്കറിന്റെ പരാമർശം.

ഡിജിറ്റൽ പേയ്‌മെന്റിൽ ഇന്ത്യയുടെ മുന്നേറ്റത്തെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി

UPI വഴി ഒരു മാസം ഇന്ത്യ 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുന്നുണ്ടെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡിജിറ്റൽ പേയ്‌മെൻ്റിൽ രാജ്യം നേടിയ ശ്രദ്ധേയമായ പുരോഗതിയെ പ്രശംസിച്ചു. US ന്റെ വാർഷിക കണക്കുകളെ മറികടക്കുന്നതാണ് ഇന്ത്യയുടെ പ്രതിമാസ കണക്ക് എന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയിൽ പ്രതിവർഷം 40 കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ എന്നും ചൂണ്ടിക്കാട്ടി.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കര്‍

ഇറാനും ഇസ്രായേലും തമ്മിലുള്ള ശത്രുത വര്‍ധിക്കുന്നത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടന്‍ സംഘര്‍ഷം കുറയ്ക്കാനും സംയമനം പാലിക്കാനും അക്രമത്തില്‍ നിന്ന് പിന്മാറാനും നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനും ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.

അതിര്‍ത്തി കടക്കുന്ന ഭീകരതയ്ക്ക് മറുപടി നല്‍കാന്‍ ഒരു നിയമവും നോക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

തീവ്രവാദികള്‍ ഒരു നിയമത്തിന്റെയും അടിസ്ഥാനത്തില്‍ അല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ മറുപടി നല്‍കാന്‍ ഒരു നിയമവും നോക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. 2014 മുതല്‍ ഇന്ത്യയുടെ വിദേശനയത്തില്‍ മാറ്റമുണ്ടെന്നും ഭീകരതയെ നേരിടുന്ന സമീപനത്തിലാണ് ആ മാറ്റമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ ആക്രമണത്തിന് ശേഷം, നമ്മള്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരാള്‍ക്ക് പോലും അഭിപ്രായമുണ്ടായിരുന്നില്ലെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അരുണാചലിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതില്‍ പ്രതികരണവുമായി ഇന്ത്യ

അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിലെ 30 സ്ഥലങ്ങൾ തങ്ങളുടേതാണ് എന്ന അവകാശ വാദത്തിൽ പേര് മാറ്റിയ ചൈനയുടെ നടപടിയിൽ പ്രതികരിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പേരുകൾ മാറ്റുന്നത് കൊണ്ട് ഒരു ഫലവുമില്ലെന്നും ചൈനയുടെ നടപടിയെ തള്ളിക്കളയുന്നെന്നും പറഞ്ഞു. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് പറഞ്ഞ അദ്ദേഹം 'ഞാൻ നിങ്ങളുടെ വീടിന്റെ പേര് മാറ്റിയാൽ അത് എന്റേതാകുമോ?' എന്നും മാധ്യമങ്ങളോട് ചോദിച്ചു.