ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്
മാര്‍ച്ച് 26നും ഏപ്രില്‍ 25നും ഇടയില്‍ 184241 അക്കൗണ്ടുകളാണ് എക്‌സ് ബ്ലോക്ക് ചെയ്തത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, അനുവാദമില്ലാതെ നഗ്നത പ്രചരിപ്പിക്കല്‍ എന്നിവ നടത്തിയ അക്കൗണ്ടുകളാണ് നീക്കം ചെയ്തതില്‍ ഭൂരിഭാഗവും. ഭീകരവാദം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 1303 അക്കൗണ്ടുകളാണ് നടപടി നേരിട്ടത്. ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്‌സിന് 18562 പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
ഇന്ത്യയില്‍ പണിമുടക്കി എക്‌സ്
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ എക്സ് സേവനം തടസ്സപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സിന്റെ വെബ് വേര്‍ഷനിലെ ഉപയോക്താക്കള്‍ക്കാണ് പ്രശ്‌നം നേരിട്ടത്. അക്കൗണ്ട് തുറക്കുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായാണ് ഉപയോക്താക്കള്‍ പറയുന്നത്. അതേസമയം മൊബൈല്‍ വേര്‍ഷനില്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.