PCOS ഉള്ള സ്ത്രീകളില്‍ ആത്മഹത്യാ ചിന്തകള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന് പഠനം
PCOS മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍ കാരണം സ്ത്രീകളില്‍ ആത്മഹത്യാ ചിന്തകള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന് തായ്വാനില് നടത്തിയ പഠനത്തിലാണ് പറയുന്നത്. 12നും 64നും ഇടയില്‍ പ്രായമുള്ള PCOS സ്ഥിരീകരിച്ച 9,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. PCOS ഉള്ള സ്ത്രീകളുടെ എണ്ണം കൂടി വരികയാണെന്നും അനാല്‍സ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആന്‍ മരിയ (51) ആണ് മരിച്ചത്. കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനാമഠത്തിലാണ് സംഭവം. ആന്മരിയയെ ഓര്‍മക്കുറവും ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാമഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു ഇവര്‍.
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; സൈബര്‍ ആക്രമണമെന്ന് ആരോപണം
തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യ (18) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ റീലുകളിലൂടെ പ്രശസ്തയായിരുന്ന ആദിത്യ സൈബർ ആക്രമണത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. ആദിത്യയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കോഴിക്കോട് NITയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് (20) ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് NITയിലെ സി ബ്ലോക്ക് ഹോസ്റ്റലിന്റെ ആറാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു യോഗേശ്വര്‍.
തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റു; ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. പരീക്ഷയില്‍ തോറ്റതറിഞ്ഞ് മഹബൂബാദിലും സുല്ത്താന്ബസാറിലും നല്ലകുണ്ടയിലുമുള്ള വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.
PCOS ഉള്ള സ്ത്രീകളില്‍ ഓര്‍മ്മക്കുറവും ധാരണശേഷി സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ 18നും 30നും ഇടയില്‍ പ്രായമുള്ള 907 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓര്‍മ്മശക്തി, ശ്രദ്ധ, വാചികശേഷി, തലച്ചോറിന്റെ ഘടനയിലെ മാറ്റങ്ങള്‍ എന്നിവ PCOSമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകരുടെ നിരീക്ഷണത്തില്‍ വ്യക്തമായി. സ്ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ ആണ് PCOS.