കേരള യൂണിവേഴ്സിറ്റിയില്‍ സെനറ്റ് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; KSU- SFI പ്രവര്‍ത്തകര്‍ ഏറ്റുമുട്ടല്‍
യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളില്‍ SFIയ്യും സെനറ്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ KSUവും ആണ് വിജയിച്ചത്. KSUവിന്റെ ജയം റിസര്‍വേഷന്‍ സീറ്റുകളിലാണ്. രജിസ്ട്രാറുടെ സഹായത്തോടെ KSU തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് ഏറ്റുമുട്ടലുണ്ടായത്. 15 ബാലറ്റ് പേപ്പറുകള്‍ കാണാതായതോടെ തിരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു.
മന്ത്രി സജി ചെറിയാൻ വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട: മാപ്പ് പറയണമെന്ന് KSU
പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നും എല്ലാവരേയും ജയിപ്പിച്ച് വിടുന്നുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിദ്യാർത്ഥികളെ അപമാനിക്കുന്നതാണെന്ന് KSU. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ വിദ്യാർത്ഥികളുടെ നിലവാരം അളക്കേണ്ടെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും KSU സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. KSU നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. അതേസമയം സമരം നടത്തുന്ന SFI പ്രവര്‍ത്തകരെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കുറെനാളായി സമരം ചെയ്യാതിരിക്കുന്നതല്ലേ, ഉഷാറായി വരട്ടെ എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: KSU, MSF പ്രവർത്തകർ അറസ്റ്റിൽ
മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് KSU, MSF പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി വീശി പ്രതിഷേധം നടത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും ബീച്ചിലേക്ക് മുഖ്യമന്ത്രി പോകുന്നതിനിടെയായിരുന്നു സംഭവം. NGO യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ KSU, MSF പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: KSU സമരത്തിലേക്ക്
മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ പ്രതിഷേധം നടത്തുമെന്ന് KSU അറിയിച്ചു. സംസ്ഥാന വ്യാപകമായ പ്രതിഷേധം ഉടൻ ഉണ്ടാകുമെന്നും തുടക്കം എന്ന നിലയിൽ നാളെ കോഴിക്കോട് വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ഉപവാസ സമരം നടത്തുമെന്നും KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കലോത്സവത്തിനിടെ സംഘര്‍ഷം; SFI- KSU പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കേരള സര്‍വകലാശാല കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ SFI- KSU പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. KSU പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് SFI ജില്ലാ ഭാരവാഹികള്‍ അടക്കമുള്ള SFI പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. കലോത്സവേദിയില്‍ ഇടിച്ചു കയറിയതിനാണ് KSU പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
നാളത്തെ വിദ്യാഭ്യാസ ബന്ദ് പൊതുപരീക്ഷകളെ ബാധിക്കില്ലെന്ന് KSU
സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. നാളത്തെ ബന്ദ് SSLC, പ്ലസ് ടു, യൂണിവേഴ്സിറ്റി പരീക്ഷകളെ ബാധിക്കില്ലെന്ന് KSU അറിയിച്ചു. പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ബന്ദ് പ്രഖ്യാപിച്ചത് ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് KSU വ്യക്തത വരുത്തിയത്.
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് KSU
സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് KSU നടത്തിയ മാര്‍ച്ചിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. KSU വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. കൂടാതെ സെക്രട്ടേറിയേറ്റിന് മുന്നില്‍ KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ജെബി മേത്തര്‍ MP എന്നിവരും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് KSU നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടി കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും വലിച്ചെറിഞ്ഞു. സംഘര്‍ഷം കനത്തതോടെ ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച KSU പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.
വിദ്യാർഥി പ്രതിഷേധം: ഫെബ്രുവരി 4 വരെ കോഴിക്കോട് NIT അടച്ചിടുന്നു
വിവാദമായ രീതിയില്‍ ഇന്ത്യയുടെ ഭൂപടം വരച്ചതിന് എതിരെ പ്രതിഷേധിച്ച ദളിത് വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി അധികൃതർ മരവിപ്പിച്ചു. വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടിയില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ക്യാംപസില്‍ SFI നടത്തിയ മാർച്ചിൽ സംഘർഷവുമുണ്ടായി.