കഴക്കൂട്ടത്തു നിന്നും കാണാതായ കുട്ടിയെ ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി
കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയെ തിരികെ നാട്ടിൽ എത്തിക്കുന്നതിനായി വിശാഖപട്ടണത്തെത്തിയ കേരള പോലീസ് കുട്ടിയെ ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. കുട്ടിയെ നാളെ കേരള പോലീസ് ഏറ്റുവാങ്ങും. ഇന്ന് കുട്ടി CWC യിൽ തുടരും. നാളെ രാത്രി 10:25ന് കേരള എക്സ്‌പ്രസിൽ വിജയവാഡയിൽ നിന്നും അന്വേഷണസംഘം കുട്ടിയുമായി കേരളത്തിലേക്ക് പുറപ്പെടും. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.
കാണാതായ തസ്മിദ് കന്യാകുമാരിയിലെന്ന് വിവരം; അന്വേഷണം ഊര്‍ജിതമാക്കി
ഇന്നലെ രാവിലെ കഴക്കൂട്ടത്ത് നിന്നും കാണാതായ പതിമൂന്നുകാരി തസ്മിദ് തംസിമ് കന്യാകുമാരിയില്‍ ഇറങ്ങി എന്നാണ് സംഭവത്തെക്കുറിച്ച് ഒടുവില്‍ പോലീസിന് ലഭിക്കുന്ന വിവരം. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അനുരാഗ് എന്ന യുവാവാണ് പോലീസിന് ഈ വിവരം കൈമാറിയത്. ഇതേ തുടര്‍ന്ന് കന്യാകുമാരിയില്‍ തിരച്ചില്‍ ശക്തമാക്കുമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ അറിയിച്ചു.Read More
നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലെ CCTV ദൃശ്യങ്ങളിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ 3:03 ന് കുട്ടി നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയതായും കുപ്പിയില്‍ വെള്ളം എടുത്ത ശേഷം അതേ വണ്ടിയില്‍ തിരികെ കയറിയെന്നും CCTV ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുളളത്. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കുട്ടി പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടിയെ കാണാതായിട്ട് 26 മണിക്കൂര്‍; ഇതുവരെ കണ്ടെത്താനായില്ല
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയായ തസ്മിദിനെ കണ്ടെത്താനായി വ്യാപക പരിശോധന. കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. കന്യാകുമാരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കുട്ടിയെ പുലര്‍ച്ചെ കണ്ടിരുന്നതായാണ് ഓട്ടോ ഡ്രൈവര്‍മാരുടെ മൊഴി. കന്യാകുമാരി ബീച്ചിലും ടൗണിലും ഉള്‍പ്പെടെ കേരള പോലീസും കന്യാകുമാരി പോലീസും തെരച്ചില്‍ നടത്തുകയാണ്. CCTV ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി തസ്മിദ് തംസമിന്റെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തുന്നതെന്ന് കഴക്കൂട്ടം എസ്‌ഐ ശരത്ത് പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കന്യാകുമാരിയിലെത്തിയതെന്നാണ് വിവരം. കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ പിതാവും മാതാവും അടങ്ങുന്ന അസം സ്വദേശികളായ കുടുംബം.Read More