2026 മാര്‍ച്ചോടെ നക്സലിസം തുടച്ചുനീക്കും: അമിത് ഷാ
നക്സലിസവും നക്സലിസം എന്ന ആശയവും രാജ്യത്ത് നിന്ന് പിഴുതെറിഞ്ഞ് സമാധാനം സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ നാല് ജില്ലകളിലൊഴികെ രാജ്യത്ത് നക്സലിസം അവസാനിപ്പിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിജയിച്ചു. 2026 മാര്‍ച്ചിന് മുമ്പ് രാജ്യത്തെ നക്‌സലിസം അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റുകള്‍ അക്രമം അവസാനിപ്പണമെന്നും ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ട് നക്‌സലൈറ്റുകളെ വധിച്ചു
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ അബുജ്മദ് വനത്തില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെയ്പ്പില്‍ എട്ട് നക്‌സലൈറ്റുകളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഏറ്റമുട്ടല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: ഛത്തീസ്ഗഡിൽ ഒരു നക്സലേറ്റ് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്സലേറ്റ് കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. കോണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബെൽപോച്ച ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു നക്സൽ കൊല്ലപ്പെട്ടതായും സ്ഥലത്ത് നിന്ന് ആയുധം കണ്ടെടുത്തതായും പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. പ്രദേശത്ത് സമഗ്രമായ തിരച്ചിൽ തുടരുന്നുണ്ടെന്നും ചവാൻ അറിയിച്ചു.
ഛത്തീസ്ഗഢ്-ഒഡീഷ അതിര്‍ത്തി വനമേഖലയിലാണ് നക്‌സലൈറ്റും പോലീസും തമ്മില്‍ ഇന്ന് പുലര്‍ച്ചയോടെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒഡീഷ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. പോലീസുകാരന്റെ കഴുത്തിന്റെ വലതുഭാഗത്തായാണ് വെടിയേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.Read More
രാജ്യം നക്‌സല്‍ മുക്തമാക്കും; സുരക്ഷാ സേനയെ അഭിനന്ദിച്ച് അമിത് ഷാ
വികസനത്തിന്റെയും സമാധാനത്തിന്റെയും യുവാക്കളുടെ ശോഭനമായ ഭാവിയുടെയും ശത്രുക്കളാണ് മാവോയിസ്റ്റുകളെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സര്‍ക്കാരിന്റെയും സുരക്ഷാ സേനയുടെയും കൃത്യമായ നയങ്ങളും ശ്രമങ്ങളും കാരണം അത് ഇന്ന് ഒരു ചെറിയ പ്രദേശത്ത് മാത്രമായി ഒതുങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ ഛത്തീസ്ഗഢും രാജ്യവും പൂര്‍ണമായും നക്‌സല്‍ മുക്തമാകും. ഛത്തീസ്ഗഢില്‍ 29 മാവോയിസ്റ്റുകളെ വധിച്ച ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ഷാ പറഞ്ഞു.
ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ പൂജാരി കാങ്കര്‍ വനമേഖലയിലാണ് സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പ്രദേശത്ത് തിരച്ചില്‍ തുടരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ആഴ്ച ആദ്യവും ബിജാപൂരില്‍ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 13 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 9 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ലേന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ നടന്ന ഏറ്റുമുട്ടലിൽ 9 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് നക്സലൈറ്റുകൾ ഉപയോഗിച്ചിരുന്ന മെഷീൻ ഗണ്ണും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സമീപപ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ നക്‌സല്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ബുര്‍ക്കലങ്ക ജംഗിള്‍ ഏരിയയില്‍ റിസര്‍വ് ഗാര്‍ഡുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സല്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് സുക്മ SP കിരണ്‍ ചൗഹാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പോലീസിന് വിവരം ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപിച്ച് രണ്ട് ഗ്രാമീണരെ നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.